Kerala
Kerala
പൗരത്വ നിയമത്തിനെതിരെ പ്രകടനം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം; അറസ്റ്റിലായ പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം
|29 Dec 2019 9:42 AM GMT
നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ചതിന് അറസ്റ്റിലായ പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം. പ്രതികള്‍ മദ്യമാഫിയയുടെ ആളുകളാണെന്നും കല്ലാച്ചി ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണൻ പറഞ്ഞു. അതെ സമയം അറസ്റ്റിലായവര്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ബി.ജെ.പി ആരോപിച്ചു.
കല്ലാച്ചി സ്വദേശികളായ മനോജന്‍, അഭിലാഷ് എന്നിവരെയാണ് നാദാപുരം പൊലീസ് ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസില്‍ പിടികൂടിയത്. മറ്റ് മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രകടനം നടത്തിയതിന് ഇതര സംസ്ഥാനക്കാരെ മുഖം മൂടി ധരിച്ചെത്തിയ പ്രതികള്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.