ബലിപ്പെരുന്നാൾ പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് പട്ടാമ്പി നഗരസഭ ചെയർമാൻ
|വസ്ത്രവ്യാപാര സ്ഥാപനങ്ങളടക്കം തുറന്ന് പ്രവർത്തിക്കണമെന്നാണ് പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെഎസ്ബിഎ തങ്ങള്‍ ആവശ്യപ്പെട്ടത്
കോവിഡ് വ്യാപനം രൂക്ഷമായ പട്ടാമ്പിയിൽ ബലി പെരുന്നാൾ പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് കൊടുക്കണമെന്ന നഗരസഭാ ചെയര്‍മാന്‍റെ പ്രസ്താവന വിവാദമാകുന്നു.
വസ്ത്രവ്യാപാര സ്ഥാപനങ്ങളടക്കം തുറന്ന് പ്രവർത്തിക്കണമെന്നാണ് പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെഎസ്ബിഎ തങ്ങള്‍ ആവശ്യപ്പെട്ടത്. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാനടക്കം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുമ്പോഴാണ് ചെയര്‍മാന്‍റെ വിവാദ പ്രസ്താവന.
പട്ടാമ്പി കേബിള്‍ വിഷന്‍ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചെയർമാൻ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. കൊവിഡിന് അവധി നൽകി വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്ക് അടക്കം തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണം. അവശ്യ സാധനങ്ങൾ ക്ക് ലഭിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി വേണമെന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ആവശ്യം.
അതേസമയം പട്ടാമ്പിയില്‍ രോഗവ്യാപനം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പത്ത് വയസിൽ താഴെ ഉള്ള 9 കുട്ടികൾക്ക് ഉൾപെടെ 38 പേർക്ക് സമ്പർക്കത്തിലൂടെ ഇന്നലെ രോഗം ബാധിച്ചു.
ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗണിൽ ഇളവ് അനുവദിക്കണമെന്ന് പട്ടാമ്പി നഗരസഭാചെയർമാൻ കെ.എസ്.ബി എ തങ്ങൾ ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു
Posted by Pattambi Cable Vision PCV on Thursday, July 23, 2020