ലൈഫ് മിഷൻ അഴിമതിക്കേസ്; അന്വേഷണം ശരിയായ ദിശയിലാണെന്ന് അനിൽ അക്കരെ എം.എൽ.എ
|സി.ബി.ഐ ഓഫീസിലെത്തിയ അനിൽ അക്കരെ സെയ്ൻ വെഞ്ചേഴ്സുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിന് കൈമാറി.
ലൈഫ് മിഷൻ അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്ന് അനിൽ അക്കരെ എം.എൽ.എ. സി.ബി.ഐ ഓഫീസിലെത്തിയ അദ്ദേഹം സെയ്ൻ വെഞ്ചേഴ്സുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിന് കൈമാറി. അതേസമയം തിരുവനന്തപുരം ആക്സിസ് ബാങ്കിലെ ഉദ്യോഗസ്ഥർ കൊച്ചിയിലെ ഓഫീസിലെത്തി സിബിഐക്ക് മൊഴി നൽകി.
ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാനാണ് അനിൽ അക്കരെ ഇന്ന് വൈകീട്ടോടെ കൊച്ചിയിലെ സി.ബി.ഐ ഓഫീസിലെത്തിയത്. സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണ്, വിദേശത്ത് നിന്ന് പണം ലഭിച്ചതായി യൂണിടാക് സമ്മതിച്ചിട്ടുണ്ട്, ഇത് ചിലർക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. അത്കൊണ്ട് കേസ് നിലനിൽക്കുമെന്ന കാര്യം ഉറപ്പാണെന്നും അനിൽ അക്കരെ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം യുഎഇ കോൺസുലേറ്റിന് അക്കൗണ്ടുള്ള തിരുവനന്തപുരം ആക്സിസ് ബാങ്കിലെ ഉദ്യോഗസ്ഥർ സി.ബി.ഐക്ക് മൊഴി നൽകി മടങ്ങി. മൊഴിയെടുക്കൽ മൂന്ന് മണിക്കൂറോളം നീണ്ടു.