Kerala
സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
Kerala

സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

|
13 Dec 2020 1:54 AM GMT

മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത സാഹചര്യത്തില്‍ തിരുവനന്തപുരത്തേക്ക് പോയി ചോദ്യം ചെയ്യാനാണ് ഇ.ഡി ആലോചിക്കുന്നത്

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രവൈറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്‍മെന്‍റ് ഡയറക്ട്രേറ്റ്. മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത സാഹചര്യത്തില്‍ തിരുവനന്തപുരത്തേക്ക് പോയി ചോദ്യം ചെയ്യാനാണ് ഇ.ഡി ആലോചിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ സി.എം രവീന്ദ്രന്‍ സമയം നീട്ടി ചോദിച്ചിരുന്നു.

കോവിഡിന്‍റെ പേരിലും കോവിഡാനന്തര ചികിത്സയുടെ പേരിലുമാണ് രവീന്ദ്രന്‍ ഹാജരാകാതിരുന്നതെങ്കിലും മനപ്പൂര്‍വ്വം ഒഴിഞ്ഞ് മാറുന്നതാണോ എന്ന സംശയവും ഇ.ഡിക്കുണ്ട്. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി രണ്ടാഴ്ചത്തെ സാവകാശം രവീന്ദ്രന്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ ശിവശങ്കരനെ അറസ്റ്റ് ചെയ്തതിന് സമാനമായ രീതിയില്‍ അപ്രതീക്ഷിത ചോദ്യം ചെയ്യലും ഉണ്ടായേക്കാം. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും രവീന്ദ്രന്‍

അറിയിച്ചിരുന്നു. ഇത് കൂടി ഇഡി കണക്കിലെടുക്കുന്നുണ്ട്. രവീന്ദ്രനെതിരെയുള്ള തെളിവുകള്‍ ഇതിനോടകം ഇഡി ശേഖരിച്ച് കഴിഞ്ഞുവെന്നാണ് വിവരം. ഊരളുങ്കലില്‍ നിന്നും ഇഡിക്ക് മറുപടി ലഭിച്ച് തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളില്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. ലൈഫ് മിഷനില്‍ കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴിയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തിച്ചിരിക്കുന്നത്.

Similar Posts