''എലത്തൂരില്‍ യു.ഡി.എഫിന് ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടാവുകയുള്ളൂ അത് എന്‍.സി.കെയുടെ സ്ഥാനാര്‍ഥിയായിരിക്കും''- മാണി സി. കാപ്പന്‍
|പ്രശ്ന പരിഹാരത്തിനായി യു.ഡി.എഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
എലത്തൂരില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് മാണി സി കാപ്പന്‍. എത്തൂരില്‍ എന്‍.സി.കെ തന്നെ മത്സരിക്കും. യു.ഡി.എഫിന് എലത്തൂരില്‍ ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടാവുകയുള്ളൂ അത് എന്‍.സി.കെയുടെ സ്ഥാനാര്‍ഥിയായിരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി യു.ഡി.എഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമവായത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാണി സി കാപ്പനുമായി സംസാരിച്ചു. പ്രശ്നത്തിലെ എൻ.സി.കെയുടെ നിലപാട് തേടിയാണ് ചെന്നിത്തല കാപ്പനെ വിളിച്ചത്.
അതേസമയം കോഴിക്കോട്ട് മത്സരിക്കാൻ ഇറങ്ങിയ എം.കെ രാഘവന് നേരെ പ്രതിഷേധമുണ്ടായെന്ന യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്‍റെ പ്രസ്താവനക്ക് മറുപടിയുമായി എം.കെ രാഘവൻ രംഗത്തെത്തി. കോഴിക്കോട് താൻ മത്സരിക്കാൻ വരുമ്പോൾ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വട്ടമല്ല മൂന്നുവട്ടം ഒരേ മണ്ഡലത്തിൽ ജയിച്ചയാളാണ് താൻ . ജനപിന്തുണ ലഭിച്ചതുകൊണ്ടാണ് തുടർച്ചയായി വിജയിച്ചത്. എലത്തൂരിലെ പ്രശ്നത്തിൽ പാർട്ടി ഇടപെടാൻ വൈകിയെന്നും എം.കെ രാഘവൻ മീഡിയവണിനോട് പറഞ്ഞു