Kerala
പിസി ചാക്കോയുടെ സ്വീകരണ യോഗത്തില്‍ പൊട്ടിക്കരഞ്ഞ് മന്ത്രി ശശീന്ദ്രന്‍
Kerala

പിസി ചാക്കോയുടെ സ്വീകരണ യോഗത്തില്‍ പൊട്ടിക്കരഞ്ഞ് മന്ത്രി ശശീന്ദ്രന്‍

Web Desk
|
22 March 2021 8:33 AM GMT

പൊട്ടിക്കരഞ്ഞ ശശീന്ദ്രനെ ആശ്വസിപ്പിക്കാന്‍ പി.സി ചാക്കോയും ഏറെ പാടുപെട്ടു

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ പി.സി ചാക്കോക്ക് എന്‍.സി.പി സംസ്ഥാനകമ്മറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ പൊട്ടിക്കരഞ്ഞ് മന്ത്രി എ.കെ ശശീന്ദ്രന്‍. മുന്‍കാലത്ത് ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പുതുക്കിയുള്ള പ്രസംഗശേഷം വേദിയിലിരിക്കവേയാണ് മന്ത്രി പൊട്ടിക്കരഞ്ഞത്.

എറണാകുളം ടൗൺഹാളില്‍ എന്‍.സി.പി സംസ്ഥാന കമ്മിറ്റി നല്‍കിയ ഔദ്യോഗിക സ്വീകരണ യോഗത്തിനിടെയാണ് മന്ത്രി എ കെ ശശീന്ദ്രന്‍ വികാരാധീനനായത്. വിദ്യാര്‍ഥി യുവജനകാലഘട്ടം മുതല്‍ പി.സി ചാക്കോയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പുതുക്കിയായിരുന്നു വേദിയില്‍ എ.കെ ശശീന്ദ്രന്‍ സംസാരിച്ചത്.

പ്രസംഗശേഷം വേദിയില്‍ പി.സി ചാക്കോയുടെ തൊട്ടടുത്തിരുന്ന ശശീന്ദ്രന്‍ പൊട്ടെന്ന് പൊട്ടിക്കരയുകയാരുന്നു. പൊട്ടിക്കരഞ്ഞ ശശീന്ദ്രനെ ആശ്വസിപ്പിക്കാന്‍ പി.സി ചാക്കോയും ഏറെ പാടുപെട്ടു. പരിപാടിക്ക് ശേഷം പി.സി ചാക്കോയുടെ എന്‍സിപിയിലെക്കുള്ള കടന്ന് വരവ് വൈകാരികമായ നിമിഷമായിരുന്നുവെന്ന് എ.കെ ശശീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts