ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കണം: സര്‍ക്കാരിനെതിരെ ഇ.ഡി ഹൈക്കോടതിയിലേക്ക്
|ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
സർക്കാറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ- ഉദ്യോഗസ്ഥതല ഗൂഢാലോചന നടന്നുവെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ഹരജിയിലുണ്ട്. ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയുടെ സൂചനയാണെന്നും ഇ.ഡി ആരോപിക്കുന്നു. നേരത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇ.ഡി ഡി.ജി.പിയെ സമീപിച്ചിരുന്നു. ഇതിന് പിന്നിലെയാണ് ഇ.ഡി സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കള്ള മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റമടക്കം ചുമത്തി ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാമെന്ന് നേരത്തെ സര്‍ക്കാരിന് നിയമോപദേശം കിട്ടിയിരുന്നു.