'ഞങ്ങടെ ഉറപ്പാണ് പിജെ'; ധര്‍മ്മടം മണ്ഡലത്തില്‍ പി.ജയരാജന്റെ പേരില്‍ ഫ്ളക്സ്
|ഞങ്ങടെ ഉറപ്പാണ് പി.ജെ " എന്ന് ബോർഡാണ് പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം നിയോജക മണ്ഡലത്തിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
എൽ.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ് എൽ.ഡി.എഫ് എന്നതിന് ബദലായി സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ്റെ ആരാധകരുടെ പ്രചാരണ ബോർഡുകൾ. പി.ജയരാജൻ്റെ ചിത്രം വെച്ച് കൊണ്ട് "ഞങ്ങടെ ഉറപ്പാണ് പി.ജെ " എന്ന് ബോർഡാണ് പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം നിയോജക മണ്ഡലത്തിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
പോരാളികളുടെ പേരിലാണ് പി.ജയരാജൻ്റെ ചിത്രം പതിച്ച് കൊണ്ടുള്ള പ്രചാരണ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ധർമ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തി കേന്ദ്രമായ ആർ വി മെട്ടയിലെ റോഡരികിലാണ് വലിയ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ ഫെയ്സ്ബുക്ക് പേജില്‍ പി.ജയരാജനെ അനുകൂലിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പോരാളികള്‍ എന്ന പേരിലാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
പിജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജില്‍ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി.ജെ ആര്‍മി എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളെന്ന് ജയരാജന് വ്യക്തമാക്കിയിരുന്നു. പി ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന് പിറകെയാണ് അദ്ദേഹത്തിന് സീറ്റ് നൽകാത്ത നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും സീറ്റ് നിഷേധിച്ചത് അനീതിയാണെന്ന് ആരോപിച്ചും സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചാരണങ്ങൾ വന്നത്.