Kerala
ഇന്ധനവിലക്കയറ്റം കേരളത്തിലെ തെരഞ്ഞെടുപ്പിനെ ഒട്ടും സ്വാധീനിക്കില്ല; ഗൗതം ഗംഭീർ
Kerala

'ഇന്ധനവിലക്കയറ്റം കേരളത്തിലെ തെരഞ്ഞെടുപ്പിനെ ഒട്ടും സ്വാധീനിക്കില്ല'; ഗൗതം ഗംഭീർ

Web Desk
|
24 March 2021 1:33 AM GMT

കേരളത്തിൽ എൻ.ഡി.എക്ക് ഇത്തവണ വലിയ നേട്ടമുണ്ടാകുമെന്ന് എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ

കേരളത്തിൽ എൻ.ഡി.എക്ക് ഇത്തവണ വലിയ നേട്ടമുണ്ടാകുമെന്ന് എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇന്ധനവിലക്കയറ്റം തെരഞ്ഞെടുപ്പിനെ ഒട്ടും സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവയിൽ എൻ.ഡി.എ സ്ഥാനാർഥിയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.

ശബരിമല വിഷയം തെരഞ്ഞെടുപ്പിലെ നിർണായക ഘടകമാണെന്നും വിഷയത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഗംഭീർ പറഞ്ഞു. ഇ.ശ്രീധരനും ജേക്കബ് തോമസും ജനങ്ങളിൽ സ്വീകാര്യതയുണ്ടാക്കിയ വ്യക്തിത്വങ്ങളാണ്. മറ്റ് വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വിജയപ്രതീക്ഷയുണ്ടെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts