Kerala
അറിയാം കേരളത്തിന്‍റെ ജനഹിതം; മീഡിയവൺ- പൊളിറ്റിക്യു മാർക്ക് അഭിപ്രായ സർവ്വെ രണ്ടാം ഘട്ടം ഇന്ന്
Kerala

അറിയാം കേരളത്തിന്‍റെ ജനഹിതം; മീഡിയവൺ- പൊളിറ്റിക്യു മാർക്ക് അഭിപ്രായ സർവ്വെ രണ്ടാം ഘട്ടം ഇന്ന്

Web Desk
|
24 March 2021 2:14 AM GMT

വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും അവസാന സർവ്വെ ഫലമാണ് മീഡിയവൺ സംപ്രേക്ഷണം ചെയ്യുന്നത്.

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആര് അധികാരത്തിലെത്തുമെന്നറിയാനുള്ള മീഡിയവൺ- പൊളിറ്റിക്യു മാര്‍ക്ക് അഭിപ്രായ സർവ്വെ രണ്ടാം ഘട്ടം ഇന്ന് സംപ്രേക്ഷണം ചെയ്യും. വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും അവസാന സർവ്വെ ഫലമാണ് മീഡിയവൺ സംപ്രേക്ഷണം ചെയ്യുന്നത്.

ഓരോ മണ്ഡലത്തിലേയും അവസാനഘട്ട രാഷ്ട്രീയ ചലനങ്ങൾ അടിസ്ഥാനമാക്കി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ശേഖരിച്ച വിവരങ്ങളാണ് സർവ്വെയ്ക്ക് ആധാരം. 140 മണ്ഡലങ്ങളിൽ നിന്നായി 1500ഓളം സാമ്പിളുകൾ തെരഞ്ഞെടുത്ത് തികച്ചും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് സര്‍വ്വെയില്‍ അവലംബിച്ചിരിക്കുന്നത്.

ദേശീയ തലത്തിൽ ശ്രദ്ധ നേടിയ പൊളിറ്റിക്യു മാർക്കാണ് മീഡിയവണിനായി സര്‍വ്വെ നടത്തിയത്. കേരളത്തിന്‍റെ ജനഹിതമറിഞ്ഞുള്ള സർവ്വെ ഫലങ്ങൾ ഇന്ന് വൈകിട്ട് ആറു മുതൽ മീഡിയവണിൽ കാണാം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts