എല്‍.ഡി.എഫ് വന്നാല്‍ സ്വർണക്കടത്തും ഡോളർ കടത്തും, യു.ഡി.എഫ് വന്നാല്‍ സോളാർ അഴിമതിയും: അമിത് ഷാ
|എല്‍ഡിഎഫിനേയും യുഡിഎഫിനേയും കടന്നാക്രമിച്ച് കേരളത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
എല്‍ഡിഎഫിനേയും യുഡിഎഫിനേയും കടന്നാക്രമിച്ച് കേരളത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടാൻ പാടില്ല. മതേതര പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിനും നേതാക്കൾക്കും മതിഭ്രമം ബാധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷാ ആദ്യമെത്തിയത് എറണാകുളം ജില്ലയിൽ. തൃപ്പുണിത്തുറ സ്റ്റാച്യു ജംഗ്ഷൻ മുതൽ പൂർണ ത്രൈശ്യ ക്ഷേത്ര കവാടം വരെ ആയിരുന്നു റോഡ് ഷോ. എല്‍ഡിഎഫ് വന്നാല്‍ സ്വർണക്കടത്തും ഡോളർ കടത്തും. യുഡിഎഫ് വന്നാല്‍ സോളാർ അഴിമതിയും വരും. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് പിക്നിക്കിന് വരികയാണെന്നും അമിത് ഷാ പരിഹസിച്ചു.
കൊച്ചിയിലെ റോഡ് ഷോക്ക് ശേഷം കൊല്ലത്തെത്തിയ അമിത്ഷാ ചാത്തന്നൂർ മണ്ഡലത്തിലെ സ്വീകരണ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണത്താനത്തിന്റെ പ്രചാരണ പരിപാടിയില്‍. കന്യാസ്ത്രീകളെ അപമാനിച്ച സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപനം. അതിന് ശേഷം പാലക്കാട് കഞ്ചിക്കോട് റോഡ് ഷോ. മലമ്പുഴയിലെ സ്ഥാനാർഥി സി കൃഷ്ണകുമാർ, പാലക്കാട് സ്ഥാനാർഥി ഇ. ശ്രീധരൻ എന്നിവരും അമിത്ഷായ്ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.