Kerala
കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായി; റെയ്ഡ് നീണ്ടത് 10 മണിക്കൂര്‍
Kerala

കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായി; റെയ്ഡ് നീണ്ടത് 10 മണിക്കൂര്‍

Web Desk
|
26 March 2021 1:27 AM GMT

കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു. കിഫ്ബിക്കെതിരെയുള്ള ഇ.ഡി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്‍റെയും പരിശോധന

കിഫ്ബിക്കെതിരെ നിർണായക നീക്കവുമായി ആദായ നികുതി വകുപ്പ്. തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പരിശോധന നടത്തി. കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു.

കിഫ്ബിക്കെതിരെയുള്ള ഇ.ഡി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്‍റെയും പരിശോധന. അഞ്ചു വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടിസ് നൽകിയിരുന്നു. കിഫ്ബി അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, നികുതി വിവരകണക്കുകൾ, പണം വന്ന വഴി തുടങ്ങിയവയാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. പരിശോധനയിൽ അസ്വാഭാവികതയില്ലെന്നായിരുന്നു കിഫ്ബിയുടെ പ്രതികരണം.

പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ആദായ നികുതി വകുപ്പിന്‍റെ പരിശോധന പത്ത് മണിക്കൂർ നീണ്ടു. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡിയുടെ അന്വേഷണവും തുടരുകയാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts