Kerala
പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കുമായിരുന്നു: ശശി തരൂര്‍
Kerala

പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കുമായിരുന്നു: ശശി തരൂര്‍

Web Desk
|
26 March 2021 2:03 PM GMT

''കേരളത്തില്‍ തിരിച്ചെത്തിയ ശേഷം പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും സി.പി.എമും തന്നെ സമീപിച്ചു''

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്ന് ശശി തരൂര്‍ എം.പി. തിരുവനന്തപുരത്തെ എം.പിയായിരിക്കെ നിയമസഭിയിലേക്ക് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. എന്നാല്‍, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയുമായിരുന്നില്ലെന്നും തരൂര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മത്സരിക്കണമെന്ന ആവശ്യവുമായി ആരും സമീപിച്ചിരുന്നില്ല. നിലവില്‍ നേമത്ത് യു.ഡി.എഫിന് ശക്തനായ സ്ഥാനാര്‍ഥിയാണുള്ളത്. മുരളീധരന്‍ നേമം തിരിച്ചു പിടിക്കും. തന്റെ ലോക്‌സഭ മണ്ഡലത്തിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുകയാണ് താനിപ്പോളെന്നും ശശി തരൂര്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷം പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും സി.പി.എമും തന്നെ സമീപിച്ചു. എന്നാല്‍, യോജിച്ച പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസില്‍ ചേരുകായിരുന്നു. കാലഹരണപ്പെട്ട ആശയങ്ങളുടെ പുറത്തുള്ളതാണ് സി.പി.എം. വര്‍ഗീയതയാണ് ബി.ജെ.പിയുടെ ആശയം. ഇവ രണ്ടുമായും തനിക്ക് യോജിക്കാന്‍ സാധിക്കുമായിരുന്നില്ല. ഏവരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഞെട്ടലുണ്ടാക്കി. അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെടുന്നു. അദ്ദേഹം തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി പ്രാധാന്യം കൊടുക്കുന്നത് അഞ്ചിടത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക എന്നുള്ളതിനാണെന്നും തരൂര്‍ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts