സർവെകളിൽ ചെന്നിത്തലയുടെ റേറ്റിങ് കുറച്ചത് ആസൂത്രിതം; പിന്നില്‍ സി.പി.എമ്മിന്‍റെ പി.ആര്‍ ഏജന്‍സികളെന്ന് ഉമ്മന്‍ചാണ്ടി
|രമേശ് പറഞ്ഞ ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ഒരു കാര്യത്തിലും സർക്കാറിന് മറുപടിയില്ല.
കിഫ്ബിയിലെ പരിശോധനയും വിവാദങ്ങളും ശ്രദ്ധ തിരിച്ച് വിട്ട് കാര്യം നടത്താനുള്ള സി.പി.എം- ബി.ജെ.പി തന്ത്രമാണെന്ന് ഉമ്മൻ ചാണ്ടി. ഒരു വശത്ത് ഏറ്റുമുട്ടലും ഒരു വശത്ത് സഹകരണവുമാണ്. അന്വേഷണത്തിൽ ആത്മാർത്ഥതതയില്ലാത്തത് കൊണ്ടാണ് അന്വേഷണങ്ങൾ എങ്ങുമെത്താതിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
രമേശ് ചെന്നിത്തലയുടെ റേറ്റ് കുറച്ച് കാണിക്കുന്നതിന് സി.പി.എമ്മിന്‍റെ പിആർ ഏജൻസികൾ നടത്തുന്നതാണ് ഇപ്പോഴുള്ള സർവെകളെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രമേശ് പറഞ്ഞ ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ഒരു കാര്യത്തിലും സർക്കാറിന് മറുപടിയില്ല.
പറയുന്ന ആൾക്ക് വിശ്വാസ്യതയില്ല എന്ന് കാണിക്കുകയാണ് സർവെയിലൂടെ പി.ആർ ഏജൻസികൾ. അദ്ദേഹം പറയുന്ന കാര്യങ്ങൾ ജനങ്ങൾ വിശ്വാസിക്കുന്നില്ല എന്ന ധാരണ ബോധപൂർവ്വം പടർത്തുന്നു. ഇതാണ് സർവെയിലൂടെയുള്ള തന്ത്രം. സർവെകളെ പൂർണ്ണമായി തള്ളിക്കളയുന്നില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപുള്ള സർവെകൾ എങ്ങനെ ശരിയാകുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.