'ഞാന്‍ അത്ര ബോധമില്ലാത്തവനാണോ?’ ആരോപണം നിഷേധിച്ച് ഷോണ്‍ ജോര്‍ജ്
|എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മദ്യലഹരിലായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്
പൂഞ്ഞാറില്‍ എല്‍ഡിഎഫ് പര്യടനത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയെന്ന ആരോപണം നിഷേധിച്ച് പി.സി. ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്. പരാജയഭീതി കൊണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സൃഷ്ടിച്ച കഥയാണതെന്നും അവര്‍ക്ക് ഭ്രാന്താണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ ഷോണ്‍ പറഞ്ഞു.
ഷോണ്‍ ജോര്‍ജ് പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ കൈപ്പള്ളിയില്‍ നിന്ന് ഏണ്ടയാറിലേക്ക് വരികയായിരുന്നു. അപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹം കടന്നുപോയി. അവരെ എല്ലാവരെയും ഞാന്‍ കൈ പൊക്കി കാണിച്ചു, അതുകഴിഞ്ഞു ഒരു കിലോമീറ്റര്‍ മുന്നോട്ട് വന്നപ്പോള്‍ ഒരു ബൈക്കില്‍ രണ്ടു പേര്‍ മദ്യലഹരിയില്‍ എന്‍റെ വാഹനത്തിന് നേരെ വന്നു. എന്‍റെ വാഹനം വെട്ടിച്ചുമാറ്റിയെങ്കിലും. അതിനിടയില്‍ ബൈക്ക് ചെറുതായൊന്ന് തട്ടി. പിന്നെ ആ വാഹനം പിന്നെയും 100 മീറ്റര്‍ കൂടി മുന്നോട്ട് പോയി, കുഴിയിലേക്ക് ചാടി. ഞാന്‍ പെട്ടെന്ന് വാഹനത്തില്‍ നിന്നിറങ്ങി നാട്ടുകാരെയും കൂട്ടി, അവരെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മടങ്ങിയത്. അവര്‍ വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും ഉണ്ടാക്കിയ കഥയാണത്. അവര്‍ക്ക് ഭ്രാന്താണ്. എന്‍റെ വാഹനം ആര്‍ക്കും പരിശോധിക്കും. എനിക്കെന്താ ഭ്രാന്താണോ, ഒരു സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹത്തിന് നേരെ വണ്ടിയിടിച്ച് കയറ്റാന്‍. എന്‍റെ അപ്പന്‍ മത്സരിക്കുമ്പോള്‍ അത് ദോഷമായിട്ട് വരുമോ, ഗുണമാകുമോ? ഞാനൊരു ജനപ്രതിനിധിയാണ്. ഞാന്‍ അത്ര ബോധമില്ലാത്തവനാണോ?”
പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ പ്രചരണത്തിനിടെയാണ് അപകടം ഉണ്ടായത്. ബൈക്ക് റാലിയുമായി എത്തിയ പ്രവർത്തകർക്ക് ഇടയിലേക്ക് കാർ പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റ രണ്ട് എൽഡിഎഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടമുണ്ടാക്കിയത് ഷോണ്‍ ജോര്‍ജിന്‍റെ വാഹനമാണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ ഷോൺ ജോർജിന്‍റെ വീട്ടിലേക്ക് മാർച്ച് മാര്‍ച്ച് നടത്തിയിരുന്നു.