Kerala
കൂടുതല്‍ ചോദ്യത്തിന്‍റെ ആവശ്യമില്ല ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് ഒറ്റ നിലപാടേ ഉള്ളൂ, അത് വ്യക്തമാക്കിയിട്ടുമുണ്ട് എ വിജയരാഘവന്‍
Kerala

'കൂടുതല്‍ ചോദ്യത്തിന്‍റെ ആവശ്യമില്ല ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് ഒറ്റ നിലപാടേ ഉള്ളൂ, അത് വ്യക്തമാക്കിയിട്ടുമുണ്ട്' എ വിജയരാഘവന്‍

Web Desk
|
28 March 2021 12:53 PM GMT

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി നടത്തിയ ഖേദപ്രകടനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നതിനിടെയാണ് വിജയരാഘവന്‍റെ പ്രതികരണം.

ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് ഒറ്റ നിലപാടേ ഉള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.എ വിജയരാഘവന്‍. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി നടത്തിയ ഖേദപ്രകടനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നതിനിടെയാണ് വിജയരാഘവന്‍റെ പ്രതികരണം.

'പാര്‍ട്ടി നിലപാട് ഓരോരുത്തരുടെയടുത്തും ചെന്ന് ചോദിക്കേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് ഒരു നിലപാടുണ്ട് അത് വ്യക്തമാക്കിയിട്ടുമുണ്ട്. നാല് ലക്ഷം മെമ്പര്‍മാരുള്ള പാര്‍ട്ടിയാണിത്. ഓരോരുത്തരുടേയും നിലപാട് പ്രത്യേകം ചോദിക്കേണ്ടതില്ല, അതിനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി പ്രസ്താവന അടക്കം പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ആശയക്കുഴപ്പം ഇല്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനത്തിനോട് ഇപ്പോള്‍ പ്രതികരിക്കാനില്ല'. വിജയരാഘവൻ പറഞ്ഞു.

കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച വിജയരാഘവന്‍ രമേശ് ചെന്നിത്തലയേയും രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ അന്നം മുടക്കിയത് ആരാണെന്ന് ജനങ്ങൾക്കറിയാം. പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിച്ചയാളാണ് പ്രതിപക്ഷ നേതാവ്. അതിന് ജനങ്ങൾ മറുപടി നൽകും. വിജയരാഘവന്‍ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts