'ഇരട്ടച്ചങ്കന് പൊളി'യാണെന്ന് പാടിയ തെസ്നിഖാന് ധര്മജന് വോട്ട് അഭ്യര്‍ഥിച്ച് ബാലുശ്ശേരിയില്‍
|'സഖാവ് നമ്മുടെ ചങ്കാണ്, ഇരട്ടച്ചങ്കൻ പൊളിയാണ്..' എന്ന് പാട്ടുപാടി തെസ്നിഖാൻ എത്തിയ പു.ക.സ വീഡിയോയുടെ ഉള്ളടക്കം വിവാദമായിരുന്നു.
ഇടത് മുന്നണിക്ക് വോട്ട് തേടി പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) ഇറക്കിയ വിവാദ വീഡിയോയിലെ നായികയായ തെസ്നിഖാന്, യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ച് ബാലുശ്ശേരിയില്‍. ധര്മജന് വോട്ട് അഭ്യര്‍ഥിച്ചാണ് തെസ്നിഖാന് ബാലുശ്ശേരിയില്‍ പര്യടനം നടത്തിയത്.
'സഖാവ് നമ്മുടെ ചങ്കാണ്, ഇരട്ടച്ചങ്കൻ പൊളിയാണ്..' എന്ന് പാട്ടുപാടി തെസ്നിഖാൻ എത്തിയ പു.ക.സ വീഡിയോയുടെ ഉള്ളടക്കം വിവാദമായിരുന്നു. ഇസ്ലാമോഫോബിയയും ബ്രാഹ്മണ്യ വാദവുമാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നാണ് ഉയര്‍ന്ന പ്രധാന വിമര്‍ശനം.
തുടർന്ന് രണ്ട് വീഡിയോകളും പു.ക.സ പിന്‍വലിച്ചു. ഗുണനിലവാരം ഇല്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് ഈ വീഡിയോകൾ പിൻവലിച്ചതെന്ന് പു.ക.സ സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുൺ വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ബാലുശ്ശേരിയിലത്തിയ തെസ്നിഖാന് യുഡിഎഫിന്റെ കുടുംബ യോഗങ്ങളിലാണ് പങ്കെടുത്തത്. സിനിമാ സീരിയൽ രംഗത്തെ നിരവധി താരങ്ങള്‍ ഇതിനകം ധര്‍മജനായി പ്രചാരണത്തിനെത്തി. രമേഷ് പിഷാരടിയും കലാഭവൻ ഷാജോണും ഹരീഷ് കണാരനും നിരവധി മിമിക്രി താരങ്ങളും ധര്മജന് വോട്ട് അഭ്യര്ഥിച്ചെത്തി.