80 കഴിഞ്ഞ വയോധികയെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ചെയ്യിച്ചതായി പരാതി
|കൊയിലാണ്ടി മണ്ഡലത്തിലെ പൊയിൽകാവ് സ്വദേശിയായ മാണിക്യത്തിന്‍റെ വോട്ടാണ് മറ്റൊരാൾ ചെയ്തത്
80 കഴിഞ്ഞ വയോധികയെ തെറ്റിദ്ധരിപ്പിച്ച് സി.പി.എം അനുഭാവിയായ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യിച്ചതായി പരാതി. കൊയിലാണ്ടി മണ്ഡലത്തിലെ പൊയിൽകാവ് സ്വദേശിയായ മാണിക്യത്തിന്‍റെ വോട്ടാണ് മറ്റൊരാൾ ചെയ്തത്. സംഭവത്തിൽ കൊയിലാണ്ടി മണ്ഡലം യു.ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ 139 ആം നമ്പർ ബൂത്തിലെ വോട്ടർ ആണ് 80 കഴിഞ്ഞ മാണിക്യം . കഴിഞ്ഞ ദിവസം മാണിക്യത്തിന്‍റെ വീട്ടിലെത്തി അയൽവാസിയായ ഹരീഷ് ഇവരെ തെറ്റിദ്ധരിപ്പിച്ചു വോട്ട് ചെയ്യിപ്പിക്കുക യായിരുന്നു. വോട്ട് ചെയ്യുകയാണെന്ന കാര്യം പോലും മറച്ചു വെക്കുകയായിരുന്നു എന്ന് മാണിക്യം പറഞ്ഞു.
സംഭവത്തിൽ യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. മണ്ഡലത്തിൽ സമാനമായ ഒന്നിലധികം സംഭവങ്ങൾ ഉള്ളതായിരുന്നു യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.