Kerala
Kerala
ക്രൈംബ്രാഞ്ച് കേസെടുത്തത് സ്വർണക്കടത്ത് അന്വേഷണം അട്ടിമറിക്കാനെന്ന് ഇഡി
|30 March 2021 7:23 AM GMT
ഇഡിയുടെ അധികാരപരിധിയിൽ കടന്നുകയറാനുള്ള കേരള പോലീസിന്റെ ശ്രമമാണിതെന്നും ഇഡി
സ്വർണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് കേസെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ കേസിൽ പ്രമുഖരുടെ പങ്ക് വെളിച്ചത്താകും എന്ന ആശങ്കയാണ് കേസിനു പിന്നിൽ. ഇഡിയുടെ അധികാരപരിധിയിൽ കടന്നുകയറാനുള്ള കേരള പോലീസിന്റെ ശ്രമമാണിതെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാന്‍ മാറ്റി.