Kerala
കാലടി ശ്രീശങ്കരാ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം: രണ്ട് പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം
Kerala

കാലടി ശ്രീശങ്കരാ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം: രണ്ട് പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

Web Desk
|
31 March 2021 4:34 AM GMT

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന പരിപാടിയിൽ കോളേജിന് പുറത്ത് നിന്ന് വന്നവരടക്കം ആയിരത്തോളം പേർ പങ്കെടുത്തിരുന്നു.

ശ്രീ ശങ്കരാ കോളേജിൽ ഹോളി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന പാർട്ടിക്കിടെ രണ്ട് പേർക്ക് കത്തിക്കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. പൂർവ്വ വിദ്യാർത്ഥിയായ പെരുമ്പാവൂർ മുണ്ടക്കൽ വീട്ടിൽ അരുൺ ശിവൻ (24), കോളേജിൽ പഠിക്കുന്ന കോടനാട് പാലാട്ടി വീട്ടിൽ ആദിത്യൻ (20) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും അങ്കമാലി എൽ.എഫ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിസയിലാണ്. അരുൺ ശിവന്‍റെ വയറ്റിൽ ആണ് കുത്തേറ്റത്. നില ഗുരുതരമാണ്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ആണ് കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഡി.ജെ. ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന പരിപാടിയിൽ കോളേജിന് പുറത്ത് നിന്ന് വന്നവരടക്കം ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. നിരവധി പെൺകുട്ടികളും ഉണ്ടായിരുന്നു. കാമ്പസിനകത്ത് എസ് ബ്ലേക്കിന് സമീപം പ്രത്യേകം സ്റ്റേജ് കെട്ടിയാണ് പരിപാടി നടത്തിയത്. പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ അനുമതി ഉണ്ടായിരുന്നില്ല.

മയക്ക്മരുന്ന് ഉൾപ്പെടെയുളള ലഹരി പദാർത്ഥങ്ങൾ പാർട്ടിയിൽ പങ്കെടുത്തവർ ഉപയോഗിച്ചിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായും, അഞ്ചോളം പേർക്ക് എതിരെ കേസ് എടുത്തതായും പോലീസ് അറിയിച്ചു. കോവിഡ് ആക്ടിന് വിരുദ്ധമായി പരിപാടി നടത്താൻ അനമതി നല്കിയ കോളേജ് അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts