Kerala

Kerala
പാലക്കാട് ജില്ലാ ആശുപത്രിയില്‍ യുവതി ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം

31 March 2021 1:14 AM GMT
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു
പാലക്കാട് ജില്ലാ ആശുപത്രിയിൽ യുവതി ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. മരുതറോഡ് സ്വദേശിനി സുനിതയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചിട്ടും വിദഗ്ധ ചികിത്സ നല്‍കിയില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം. ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിയില്‍ പ്രതിഷേധിച്ചു.