ഇരട്ട വോട്ട് തടയുന്നതെങ്ങനെ? മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
|പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും
ഇരട്ടവോട്ട് തടയാൻ പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരം നൽകി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതി തീർപ്പ് കൽപ്പിച്ചത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ കോടതി അംഗീകരിക്കുകയായിരുന്നു. നിർദേശങ്ങൾ ഇങ്ങനെ;
പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും
ഇരട്ടവോട്ടുളളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ ആ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ കാര്യം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തും.
പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകുന്ന വോട്ടർ പട്ടികയിൽ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തും.
ഈ വോട്ടർമാർ ബൂത്തിലെത്തിയാൽ അവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങും.
അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും.
കൈയിൽ മഷി രേഖപ്പെടുത്തി ബൂത്തിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാം
തപാൽ വോട്ടുകൾ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കണം (ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജിലാണ് ഈ നിര്‍ദേശങ്ങള്‍)
പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇവ സ്‌ട്രോങ് റൂമിലേക്ക് മാറ്റേണ്ടത്
ബാലറ്റ് ബോക്‌സ് സീൽ ചെയ്യുന്നത് വീഡിയോയിൽ ചിത്രീകരിക്കണം