Kerala
ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചു
Kerala

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചു

Web Desk
|
31 March 2021 2:24 PM GMT

2014 ല്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പു പാലിക്കപ്പെട്ടിട്ടില്ല

ബാംഗ്ലൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തന്‍റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ചു. നിരവധി രോഗങ്ങളാല്‍ വലയുന്ന തന്‍റെ സാന്നിധ്യമില്ലാതെ ഇനിയുള്ള വിചാരണ നടപടിക്രമങ്ങള്‍ തുടരാമെന്നും രോഗിയായ പിതാവിനെ സന്ദര്‍ശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമർപ്പിച്ചത്.

നേരത്തെ 2014 ല്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പു പാലിക്കപ്പെട്ടിട്ടില്ല. വളരെ മന്ദഗതിയിലായിരുന്ന കോടതി നടപടിക്രമങ്ങള്‍ കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ നിലക്കുകയും ചെയ്തു. ജഡ്ജി മാറിയപ്പോള്‍ പുതിയ ജഡ്ജിയെ നിയമിക്കാത്തത്, സാക്ഷികളെ ഹാജരാക്കാത്തത്, സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ ഹാജാരാകാത്തത്, 2 തവണ പ്രോസിക്യൂട്ടറെ മാറ്റിയതുള്‍പ്പെടെ വിചാരണയിലെ പ്രശ്നങ്ങളും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരീസ് ബിരാന്‍ മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts