Kerala
ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല; യോഗി ആദിത്യനാഥ്
Kerala

ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല; യോഗി ആദിത്യനാഥ്

Web Desk
|
1 April 2021 10:38 AM GMT

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേര് മാറ്റി കേരളത്തില്‍ നടപ്പിലാക്കുക മാത്രമാണ് കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്താനോ നടപടി എടുക്കാനോ കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിൽ ലൗ ജിഹാദ് സംഭവങ്ങൾ അധികരിച്ചു. യു.പിയില്‍ ലൗ ജിഹാദിനെതിരെ ബിജെപി നിയമനിര്‍മാണം നടത്തിയിട്ടും കേരളത്തില്‍ അത്തരത്തില്‍ ഒന്നിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അടൂരില്‍ ബി.ജെ.പിയുടെ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു യോഗി.

വികസനത്തിന്‍റെ പേരിൽ എല്‍.ഡി.എഫും യു.ഡി.എഫും മലയാളികളെ വഞ്ചിച്ചു, അവരുടെ വിശ്വാസത്തെ തകർത്തു. യു.ഡി.എഫ് മുസ്‍ലിം ലീഗുമായി നീക്കുപോക്ക് നടത്തുമ്പോള്‍ എല്‍.ഡി.എഫ് എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടുമായാണ് നീക്കുപോക്ക് നടത്തുന്നത്. ഇത് കേരളത്തിന്‍റെ സുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പിണറായി സർക്കാർ സകല മേഖലയിലും പരാജയപ്പെട്ടു. അഴിമതിയും സ്വജന പക്ഷപാതവും നിറഞ്ഞവരാണവര്‍. കൊറോണ നേരിടുന്നതില്‍ കേരളം പരാജയമാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേര് മാറ്റി കേരളത്തില്‍ നടപ്പിലാക്കുക മാത്രമാണ് കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts