Kerala
Kerala
തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കാൻ മാവോയിസ്റ്റ് ആഹ്വാനം
|1 April 2021 9:42 AM GMT
തിരുവമ്പാടി മുത്തപ്പൻ പുഴയിൽ ആണ് പോസ്റ്ററുകൾ പതിച്ചത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കാൻ മാവോയിസ്റ്റ് ആഹ്വാനം. പോസ്റ്ററുകള്‍ പതിച്ചാണ് മാവോയിസ്റ്റുകള്‍ വോട്ട് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത്. തിരുവമ്പാടി മുത്തപ്പൻ പുഴയിൽ ആണ് പോസ്റ്ററുകൾ പതിച്ചത്. ഇന്ന് രാവിലെയോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സി.പി.ഐ നാടുകാണി ഏരിയ സമിതിയുടെ പേരിലാണ് പോസ്റ്ററുകൾ. ഇന്ന് പുലർച്ചയോടെ നാല് പേർ അടങ്ങുന്ന സംഘമാണ് വന്നതെന്നാണ് സൂചന.