Kerala
വോട്ടുകള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍; വടകരയില്‍ യു.ഡി.എഫ് പ്രതിഷേധം
Kerala

വോട്ടുകള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍; വടകരയില്‍ യു.ഡി.എഫ് പ്രതിഷേധം

Web Desk
|
2 April 2021 1:45 AM GMT

പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വോട്ടിംഗിനെ ചൊല്ലിയാണ് യുഡിഎഫിന്‍റെ പ്രതിഷേധം.

കോഴിക്കോട് വടകരയില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വോട്ടിംഗിനെ ചൊല്ലി യുഡിഎഫിന്‍റെ പ്രതിഷേധം. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയിൽ നിക്ഷേപിച്ചതിനെതിരെ യുഡിഎഫും എല്‍‌ഡിഎഫും പരാതിയുമായി രംഗത്തെത്തി. ബാലറ്റുകള്‍ അടച്ചുറപ്പുള്ള പെട്ടിയിലേക്ക് മാറ്റിയ ശേഷമാണ് വോട്ടെടുപ്പ് തുടരാൻ അനുവദിച്ചത്.

പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വടകര മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വടകര ബി.ഇ.എം ഹൈസ്കൂളിലായാരുന്നു വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരുന്നത്. ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റുകള്‍ നിക്ഷേപിച്ചത് കാര്‍ഡ് ബോര്‍ഡ് പെട്ടിയിലും.

ഇതോടെ യുഡിഎഫ് ആര്‍എംപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വോട്ടെടുപ്പ് തുടങ്ങുമ്പോള്‍‌ എല്‍.ഡി.എഫ് ഏജന്‍റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

റിട്ടേണിങ് ഓഫീസര്‍ക്കും യുഡിഎഫ് പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പിഴവുണ്ടായതായി എല്‍ഡിഎഫും കുറ്റപ്പെടുത്തി.

പ്രതിഷേധത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി മാറ്റി മറ്റൊരു പെട്ടി സ്ഥാപിച്ചു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts