Kerala
സമസ്ത ഉപാധ്യക്ഷൻ ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാർ അന്തരിച്ചു
Kerala

സമസ്ത ഉപാധ്യക്ഷൻ ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാർ അന്തരിച്ചു

Web Desk
|
3 April 2021 7:03 AM GMT

ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

1935 മാർച്ച് നാലിന് അബ്ദുർറഹ്മാൻ ഹാജി – മറിയം ദമ്പതികളുടെ മകനായി കാസർകോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്റെ ജനനം. പഴയ കാലത്തെ ഓത്തുപള്ളിയിലാണ് പഠനാരംഭം. മുട്ടം ജുമാമസ്ജിദിൽ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. അഞ്ചാം ക്ലാസ് വരെ സ്കൂൾ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്കൂളിലെയും ഗുരുനാഥൻ.

ഒളയം മുഹ്യുദ്ദീൻ മുസ്​ലിയാരിൽ നിന്ന് ദർസാരംഭം. 1962ൽ ദയൂബന്ത് ദാറുൽ ഉലൂമിൽ ഉപരിപഠനം. കാസർകോട് ജില്ലയിലെ കുമ്പോലിലാണ് ആദ്യമായി ദർസ് നടത്തിയത്. മുപ്പതാം വയസ്സിൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി.

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ബേക്കൽ ഇബ്റാഹിം മുസ്ലിയാർ, സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ, മർഹൂം കാക്കൂ ഉമർ ഫൈസി, എം എസ് തങ്ങൾ മദനി മാസ്തിക്കുണ്ട്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ചെർക്കള അഹ്മദ് മുസ്ലിയാർ, മജീദ് ഫൈസി ചെർക്കള, തുടങ്ങിയവർ പ്രധാന ശിഷ്യരാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts