കഴുത്ത് ഞെരിക്കുന്ന വീഡിയോ പുറത്തുവന്ന സംഭവം: അസീസിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
|ക്രൈം ബ്രാഞ്ചാണ് കേസന്വേഷിക്കുക. ഡിവൈഎസ്പി ഷാജി ജോസഫിനാണ് അന്വേഷണ ചുമതല.
നാദാപുരത്തെ അസീസിൻറെ മരണത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചു. അസീസിൻറെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജില്ലാ റൂറൽ എസ്പി തുടരന്വേഷണം പ്രഖ്യാപിച്ചത്. ക്രൈം ബ്രാഞ്ചാണ് കേസന്വേഷിക്കുക. ഡിവൈഎസ്പി ഷാജി ജോസഫിനാണ് അന്വേഷണ ചുമതല.
കോഴിക്കോട് നാദാപുരത്ത് നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെ 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം നടന്ന് ഒരു വര്‍ഷമാകാറായപ്പോഴാണ് സഹോദരന്‍ സഫ്‍വാന്‍ അസീസിന്‍റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നത്. ഏകദേശം മൃതപ്രായനായി സഫ്‍വാന്‍റെ മടിയില്‍ കിടക്കുന്ന അസീസിനെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഫാനില്‍ ഒരു ലുങ്കിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. റമദാന്‍ കാലമായിരുന്നു അത്. പകല്‍ സമയത്താണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്നതില്‍ അന്നേ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. വീട്ടില്‍ ആ സമയത്ത് വേറെയും ആളുകള്‍ ഉണ്ടായിരുന്നു. താഴത്തെ മുറിയിലുണ്ടായിരുന്നു ടൈലറിംഗ് മെഷീന്‍ മുകളിലേക്ക് എടുത്തുകൊണ്ടുപോയി, അതിന് മുകളില്‍ കയറിയാണ് കുട്ടി ഫാനില്‍ തൂങ്ങിമരിച്ചത് എന്ന വീട്ടുകാരുടെ വിശദീകരണമൊന്നും നാട്ടുകാര്‍ക്ക് വിശ്വാസയോഗ്യമായി തോന്നാത്തതുകൊണ്ടും അന്ന് നാട്ടുകാര്‍ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു.
ये à¤à¥€ पà¥�ें- തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് സംശയം: ദൃശ്യങ്ങള്‍ പുറത്ത്