Kerala
സിപിഎം - എസ്ഡിപിഐ ധാരണയെന്ന് എം കെ മുനീര്‍
Kerala

സിപിഎം - എസ്ഡിപിഐ ധാരണയെന്ന് എം കെ മുനീര്‍

Web Desk
|
4 April 2021 7:11 AM GMT

'ആരുടെയും വോട്ട് സ്വീകരിക്കുന്ന മുന്നണിയായി എല്‍ഡിഎഫ് മാറി'

തെരഞ്ഞെടുപ്പിൽ സിപിഎം - എസ്ഡിപിഐ ധാരണയെന്ന് മുസ്‍ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ. ആരുടെയും വോട്ട് സ്വീകരിക്കുന്ന മുന്നണിയായി എല്‍ഡിഎഫ് മാറി. കഴിഞ്ഞ തവണ തോറ്റ സീറ്റുകളെല്ലാം യുഡിഎഫ് തിരിച്ച് പിടിക്കുമെന്നും മുനീർ മീഡിയവണിനോട് പറഞ്ഞു.

ലീഗ് എത്ര സീറ്റ് നേടുമെന്ന ചോദ്യത്തിന് 27ഉം കിട്ടണമെന്നാണ് ലക്ഷ്യമെന്ന് മറുപടി. റെക്കോര്‍ഡ് വിജയം ഉണ്ടാകും. എസ്ഡിപിഐ എല്‍ഡിഎഫിനെ സഹായിക്കുന്നുവെന്ന യുഡിഎഫ് കേന്ദ്രങ്ങളുടെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എല്‍ഡിഎഫ് അങ്ങനെയുള്ള വോട്ടുകള്‍ പിടിക്കുന്നവരാണല്ലോ എന്നായിരുന്നു മറുപടി. വോട്ട് എടുത്തുനോക്കിയാല്‍ അത് മനസ്സിലാകുമെന്നും മുനീര്‍ പറഞ്ഞു.

ഇത്തവണ കൊടുവള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് എം കെ മുനീര്‍. നിലവിലെ എംഎല്‍എ കാരാട്ട് റസാഖ് ആണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എം കെ മുനീറിന്‍റെ വരവോടെ മണ്ഡലത്തില്‍ പൊരിഞ്ഞ പോരാണ് നടക്കുന്നത്. കഴിഞ്ഞ തവണത്തെ നേരിയ ഭൂരിപക്ഷം വര്‍ധിപ്പിച്ച് മണ്ഡലം നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫും മണ്ഡലം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫും അവകാശപ്പെടുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts