പ്രതിപക്ഷ നേതാവാണോ ദൈവത്തിന്‍റെ ഹോൾ സെയിൽ കച്ചവടക്കാരനെന്ന് എ.കെ ബാലന്‍
|ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയതിനെതിരെ സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മന്ത്രി എ.കെ ബാലനാണ് പരാതി നല്‍കിയത്.
ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണ്. മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇത് ഇടതുമുന്നണിയെ തോൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. ശബരിമലയിൽ ഇപ്പോൾ പ്രശ്നമൊന്നുമില്ല.
പ്രതിപക്ഷ നേതാവാണോ ദൈവത്തിന്‍റെ ഹോൾ സെയിൽ കച്ചവടക്കാരൻ . മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണ്. തെരഞ്ഞടുപ്പ് ദിവസം - വിശ്വാസികളും അവിശ്വാസികളുമായുള്ള മത്സരം എന്ന് സുകുമാരൻ നായർ തന്നെ പറഞ്ഞത് ഗൂഢാലോചനയാണ്. ദൈവ വിശ്വാസികൾ ഇതിന് പകരം ചോദിക്കും. ഇത് നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ് - അത് കൊണ്ടാണ് പരാതി നല്‍കുന്നത്. ഈ ഘട്ടത്തിലും ആശങ്കയില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.