വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയെ കണ്ട് തടിച്ചുകൂടി ആരാധകര്‍; ചൂടായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ
|പൊന്നുരുന്നിയിലെ ക്രൈസ് കിംഗ് ഗേള്‍സ് സ്കൂളിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനായി എത്തിയത്. ഭാര്യ സുല്‍ഫത്തും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
വോട്ട് ചെയ്യാനായി മമ്മൂട്ടി എത്തിയപ്പോള്‍ ബൂത്തില്‍ സംഘര്‍ഷം. മമ്മൂട്ടിയെ കണ്ട് തടിച്ചുകൂടിയ ആരാധകരോടും മാധ്യമപ്രവര്‍ത്തകരോടും ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ മോശമായി പെരുമാറിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ആരാധകരോട് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ചൂടാകുകയും അതോടെ ആരാധകര്‍ ബഹളം വെക്കുകയുമായിരുന്നു.
പൊന്നുരുന്നിയിലെ ക്രൈസ് കിംഗ് ഗേള്‍സ് സ്കൂളിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനായി എത്തിയത്. ഭാര്യ സുല്‍ഫത്തും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയെ കണ്ടപ്പോള്‍ മാധ്യമങ്ങളും ആരാധകരും വളഞ്ഞു. നടനൊപ്പം ഫോട്ടോയെടുക്കാനും വീഡിയോ എടുക്കാനും ആരാധകര്‍ തിടുക്കം കൂട്ടി. ആ സമയത്താണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ അവിടെയെത്തിയത്. അവര്‍ മാധ്യമങ്ങളോട് തട്ടിക്കയറുകയായിരുന്നു. പുറത്തിറങ്ങിപ്പോകണമെന്നും ബാക്കിയുള്ളവര്‍ക്ക് വോട്ടുചെയ്യണമെന്നും പറഞ്ഞ് അവര്‍ മാധ്യമങ്ങളോട് ആക്രോശിച്ചു. പൊലീസ് മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ചെറിയ സംഘര്‍ഷ സാധ്യതയുണ്ടായത്. വോട്ട് ചെയ്ത് മമ്മൂട്ടിയും ഭാര്യയും ഇവിടെ നിന്ന് ഉടനെ തന്നെ തിരിച്ചുപോയി.