എന്ത് കോപ്പാണ് ഇയാൾ ചെയ്തത്? ആന്റണിയുടെ മകനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് സൈബർ ടീം
|"ഇതുപോലുള്ള പാഴുകളെ വച്ച് ഐ ടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐ ടി സെൽ പിരിച്ചു വിടുന്നതാണ്"
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകനും കെപിസിസി മീഡിയ സെൽ കൺവീനറുമായ അനിൽ കെ ആന്റണിക്കെതിരെ കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് കൂട്ടായ്മയായ 'കോൺഗ്രസ് സൈബർ ടീം'. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് വേണ്ടി അനിൽ എന്ത് കോപ്പാണ് ചെയ്തത് എന്ന് ഇവർ ചോദിച്ചു. ഫേസ്ബുക്കിലാണ് സൈബർ ടീമിന്റെ പ്രതികരണം.
എ സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല സൈബർ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐ ടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐ ടി സെൽ പിരിച്ചു വിടുന്നതാണ്. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും- കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ k. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ് IT സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ.. ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്.. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയത് കൊണ്ട് മാത്രം പ്രതിരോധം തീർത്തു..ac മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് IT സെൽ നടത്തുന്നതിലും നല്ലത് കെപിസിസി IT സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്.. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും....
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാളാണ് അനില്‍ ആന്റണി. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്ന് ബിരുദം നേടിയ അനില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാനേജ്മെന്റ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങിലും ബിരുദം നേടി.