Kerala
Kerala
നട്ടെല്ലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥർ പൊലീസിലില്ലെന്ന് മുല്ലപ്പള്ളി
|9 April 2021 11:56 AM GMT
പാനൂർ കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
പാനൂർ കൊലപാതക കേസ് അന്വേഷിക്കുന്നത് സി.പി.ഐ.എമ്മിന്റെ കുഞ്ഞിരാമൻ ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. "നട്ടെല്ലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥർ പൊലീസിലില്ല.അതു കൊണ്ടാണ് അക്രമങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തത്." മുല്ലപ്പള്ളി പറഞ്ഞു.
പാനൂർ കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചാടാൻ പറയുമ്പോൾ ചാടുന്ന പാവ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇസ്മഈൽ എന്നും മുല്ലപ്പള്ളി. പാനൂർ കൊലപാതകം ആസൂത്രിതമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോൾ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥനിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.