Kerala
കിറ്റ് വേണ്ട, ജീവിക്കാൻ അനുവദിച്ചാൽ മതി; സർക്കാറിനെതിരെ എ.പി വിഭാഗം യുവജനസംഘടന
Kerala

'കിറ്റ് വേണ്ട, ജീവിക്കാൻ അനുവദിച്ചാൽ മതി'; സർക്കാറിനെതിരെ എ.പി വിഭാഗം യുവജനസംഘടന

Web Desk
|
9 April 2021 10:51 AM GMT

പാനൂരില്‍ നടന്ന ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സർക്കാറിനെതിരെ എപി വിഭാഗം യുവജനസംഘടന

പാനൂരില്‍ നടന്ന ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സർക്കാറിനെതിരെ എപി വിഭാഗം യുവജനസംഘടന. 'കിറ്റ് വേണ്ട, ജീവിക്കാൻ അനുവദിച്ചാൽ മതി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു എസ്.വൈ.എസിന്‍റെ പ്രതിഷേധം.

'രക്തമേറെ കുടിച്ചിട്ടും, നിങ്ങളെ ദാഹം തീരുന്നില്ലേ... മനുഷ്യരക്തം കട്ടപിടിച്ച്, നരച്ചു പൊങ്ങിയ ചെങ്കൊടികൾ.. അഴിച്ചുവയ്ക്കൂ സഖാക്കളേ. ചുവപ്പണിഞ്ഞ നരഭോജികളേ.. വികസനമൊന്നും വന്നില്ലേലും, കിറ്റുകളൊന്നും തന്നില്ലേലും, നിർഭയമായി ജീവിക്കാൻ ഉറപ്പു വേണം നാട്ടാർക്ക്...' എസ്.വൈ.എസിന്‍റെ മുദ്രാവാക്യത്തില്‍ നിന്ന്.

കിറ്റ് വേണ്ട ജീവിക്കാൻ അനുവദിച്ചാൽ മതി എന്ന് എ പി സുന്നി വിഭാഗം !

Posted by INC Online on Friday, April 9, 2021

കണ്ണൂര്‍ ഇരിട്ടിയിലായിരുന്നു എപി വിഭാഗം യുവജനസംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

അതേസമയം മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊപാതകത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവരെ പിടിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരൻ മുഹ്‌സിൻ പിടിച്ചു കൊടുത്ത ഷിനോസ് മാത്രമാണ് ഇപ്പോൾ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതും ഏറെ വൈകിയാണ്. ഷിനോസിനെ തലശ്ശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അതിനിടെ, ഷിനോസിന്‍റെ മൊബൈലിൽ നിന്ന് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു. ഫോൺ വിശദപരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.

Similar Posts