Kerala
ഇടതുസ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി
Kerala

ഇടതുസ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി

Web Desk
|
9 April 2021 7:03 AM GMT

മന്ത്രി പി.തിലോത്തമന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി.

മന്ത്രി പി.തിലോത്തമന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി. ചേർത്തല കരുവ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി. പ്രദ്യോതിനെയാണ് പുറത്താക്കിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാത്തതിനെ തുടർന്നാണ് നടപടി.

ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദിനെ തോല്‍പ്പിക്കണമെന്ന തരത്തിലുള്ള ചില പ്രചരണങ്ങളും പ്രദ്യോത് നടത്തിയെന്നതും നടപടിക്ക് കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള വീഡിയോ സന്ദേശങ്ങള്‍ പാര്‍ട്ടിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.

പി. പ്രസാദ്

പി. തിലോത്തമന്‍ എംഎല്‍എ ആയിരിക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്‍റെ പേഴ്‍സണല്‍ സ്റ്റാഫ് അംഗമായിരുന്നു പ്രദ്യോത്. സിപിഐയുടെ ചേര്‍ത്തല കരുവ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഇന്നലെ ജില്ലാ കമ്മിറ്റി നേതൃത്വം എത്തുകയും ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടി ഉണ്ടാകും എന്ന സൂചനയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

മൂന്നുതവണ മത്സരിച്ച് ജയിച്ച ആളെന്ന നിലയിലാണ് ഇത്തവണ തിലോത്തമനെ പാര്‍ട്ടി മത്സരരംഗത്തു നിന്ന് മാറ്റിയത്. അതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം ഉണ്ടായിരുന്നതായി പറയുന്നുണ്ട്.

Similar Posts