തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം അവതാളത്തിലെന്ന് പരാതി
|ഈ നിലയിൽ പോയാൽ വിഷുവിനു മുൻപായി കിറ്റ് വിതരണം പോലും പൂർത്തിയാകില്ലെന്നു റേഷൻ വ്യാപാരികൾ പറയുന്നു
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം അവതാളത്തിൽ എന്ന് പരാതി. ഈ നിലയിൽ പോയാൽ വിഷുവിനു മുൻപായി കിറ്റ് വിതരണം പോലും പൂർത്തിയാകില്ലെന്നു റേഷൻ വ്യാപാരികൾ പറയുന്നു.
ഭക്ഷ്യ സുരക്ഷ അട്ടിമറിക്കാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷൻ വിതരണം മന്ദഗതിയിലായി എന്ന പരാതിയാണ് ഒരു വിഭാഗം വ്യാപാരികള്‍ക്കുളളത്. സ്പെഷ്യൽ അരി വിതരണം ഇപ്പോഴും എങ്ങും എത്തിയില്ല.. മാർച്ച് മാസത്തെ കിറ്റ് വിതരണം ഇനിയും പൂർത്തിയായിയിട്ടില്ല. ഏപ്രിൽ മാസത്തെ കിറ്റ് വിഷുവിനു പോലും കൊടുക്കാനാകില്ലെന്ന ആശങ്കയുമുണ്ട്.
സെർവർ തകരാറ് പലപ്പോഴും റേഷൻ വിതരണത്തെ ബാധിക്കുന്നുണ്ട്. ഉത്തരവാദിത്തം ആരും എൽക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കഴിഞ്ഞ ഏഴു മാസത്തെ കിറ്റ് വിതരണത്തിന്‍റെ കമ്മീഷൻ പല റേഷൻ വ്യാപാരികൾക്കും നൽകിയിട്ടില്ല. മൂന്നു മാസം കൊണ്ടു വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തുമെന്നു പറഞ്ഞെങ്കിലും മാറ്റമുണ്ടായില്ലെന്നും ആരോപണമുയരുന്നുണ്ട്. ഭക്ഷ്യ സുരക്ഷ അട്ടിമറിക്കാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.