Kerala
ഈ വർഷം തെരുവുനായകളുടെ കടിയേറ്റ് മരിച്ചത് 24 പേർ; ആക്രമണം കുറഞ്ഞെന്ന് മന്ത്രി
Kerala

ഈ വർഷം തെരുവുനായകളുടെ കടിയേറ്റ് മരിച്ചത് 24 പേർ; ആക്രമണം കുറഞ്ഞെന്ന് മന്ത്രി

Web Desk
|
7 Dec 2022 8:24 AM GMT

ഗുണനിലവാര പരിശോധനയിൽ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മുതൽ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചത് 24 പേരെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇതിൽ ആറുപേർ മാത്രമാണ് പേവിയേഷബാധക്കെതിരായ ഐഡിആർവി വാക്സിൻ എടുത്തത്. സർക്കാർ നിയോഗിച്ച സമിതി അവരുടെ നിർദ്ദേശപ്രകാരം സെന്റർ ഡ്രഗ് അതോറിറ്റിയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരമാവധി ആളുകൾക്ക് വാക്സിൻ എത്തിക്കുന്നത്. സംസ്ഥാനത്ത് തെരുവുനായ ആക്രമണം കുറഞ്ഞെന്നും മന്ത്രി സഭയിൽ വിശദീകരിച്ചു.
Similar Posts