Kerala
25 students injured in school bus accident Malappuram
Kerala

മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് 25ലേറെ വിദ്യാർഥികൾക്ക് പരിക്ക്

Web Desk
|
7 Dec 2023 12:47 PM GMT

മരവട്ടം ഗ്രെയ്സ്‌വാലി പബ്ലിക് സ്‌കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം: സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് 25ലേറെ വിദ്യാർഥികൾക്ക് പരിക്കേറ്റു. മരവട്ടം ഗ്രെയ്സ്‌വാലി പബ്ലിക് സ്‌കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് വൈകീട്ടോടെ പാങ്ക് കടുങ്ങാമുടിയിലായിരുന്നു അപകടം. 25ലേറെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ഇറക്കത്തിലൂടെ പോകവെ നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ ഭാഗത്തേക്ക് ചരിയുകയായിരുന്നു.


Similar Posts