കല്ലും മരങ്ങളുമെല്ലാം വന്നടിഞ്ഞത് അട്ടമലയിൽ; നാല് വീടുകളിൽനിന്നായി 26 മൃതദേഹം കണ്ടെത്തി
|വീടുകളിൽ ഇനിയും ധാരാളം പേരുണ്ടാകുമെന്ന് പഞ്ചായത്തംഗം
കൽപ്പറ്റ: ദുരന്തമുണ്ടായ അട്ടമലയിലും രക്ഷാപ്രവർത്തനങ്ങൾ ഊർജിതാമാണെന്ന് പഞ്ചായത്തംഗം സുകുമാരൻ മീഡിയവണിനോട് പറഞ്ഞു. ഉരുൾപൊട്ടലിനെത്തുടർന്ന് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും കല്ലും മരങ്ങളും മറ്റുമെല്ലാം കൂടുതൽ അടിഞ്ഞുകിടക്കുന്നത് അട്ടമലയിലാണ്.
ഇവ മാറ്റിയാൽ മാത്രമേ ദുരന്തത്തിനിരയായ കൂടുതൽ ആളുകളേ കണ്ടെത്താൻ സാധിക്കൂ.
അട്ടമലയിലേക്കുള്ള റോഡ് ഇല്ലാതായത് രാക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. റോഡ് പുനഃസ്ഥാപിച്ചാൽ മാത്രമേ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചേരാൻ സാധിക്കൂ. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തി കൂടുതലായി വന്നിട്ടുള്ളത് അട്ടമ്മല പ്രദേശത്താണ്. നാല് വീടുകളിൽ തിരച്ചിൽ നടത്തിയപ്പോഴേക്കും 26 മൃതദേഹങ്ങൾ ലഭിച്ചു.
ഇന്ന് കൂടുതൽ സജ്ജീകരണങ്ങളുമായി പോയാൽ മാത്രമേ കൂടുതൽ ആളുകളെ കണ്ടെടുക്കാൻ സാധിക്കൂ. അവിടെയെല്ലാം മരങ്ങൾ വന്ന് അടിഞ്ഞിരിക്കുകയാണ്. പരമാവധി ആളുകളോട് ക്യാമ്പിലേക്ക് മാറാൻ പറഞ്ഞിട്ടുണ്ട്. ഗതാഗത സംവിധാനങ്ങളില്ലാത്തതിനാൽ എല്ലാവരെയും പുറത്തേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. നിലവിൽ അവർ സുരക്ഷിതരാണ്. നിരവധി വീടുകൾ മണ്ണിനടിയിലാണെന്നും സുകുമാരൻ പറഞ്ഞു.