Kerala
![Railways will not hold any train for Vandebharat Railways will not hold any train for Vandebharat](https://www.mediaoneonline.com/h-upload/2023/09/22/1389609-vande-bharat.webp)
Kerala
രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം ദിന ട്രയൽ റൺ ഇന്ന്
![](/images/authorplaceholder.jpg?type=1&v=2)
22 Sep 2023 1:15 AM GMT
ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ചയാകും ഓദ്യോഗികമായി ആദ്യ സർവീസ് നടത്തുക
തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള രണ്ടാം ദിന ട്രയൽ റൺ ഇന്ന് രാവിലെ 7 മണിക്ക് ആരംഭിക്കും. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ചയാകും ഓദ്യോഗികമായി ആദ്യ സർവീസ് നടത്തുക.
ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച മറ്റു ട്രെയിനുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച മുതൽ യാത്രക്കാർക്ക് വേണ്ടിയുള്ള സർവീസുകൾ ആരംഭിക്കും. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരം എന്ന റൂട്ടിലാണ് സർവീസ്.
രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലും വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി രാത്രി 11:55ന് കാസർഗോഡ് എത്തുന്ന രീതിയിലുമായിരിക്കും സർവീസ്.