കലോത്സവം; മത്സരാർഥികളുടെ യാത്രയ്ക്ക് 30 ബസുകൾ സൗജന്യ സർവീസ് നടത്തും
|മത്സരാർത്ഥികളെ വിവിധ വേദികളിലേക്ക് എത്തിക്കുന്നതിന് സൗജന്യ ഓട്ടോ സർവീസും ഉണ്ട്
കൊല്ലം: കലോത്സവത്തിന് എത്തുന്ന മത്സരാർഥികളുടെ യാത്രയ്ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കുന്നത്. 30 ബസുകൾ സൗജന്യ സർവീസ് നടത്തും. മത്സരാർത്ഥികളെ വിവിധ വേദികളിലേക്ക് എത്തിക്കുന്നതിന് സൗജന്യ ഓട്ടോ സർവീസും ഉണ്ട്. കൊല്ലത്തെത്തിയ ആദ്യ സംഘത്തെ കലക്ടറുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കണ്ണൂർ, തൃശൂർ ജില്ലകളിൽ നിന്നുള്ളവർക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എം.എൽ.എയുടെയും കലക്ടറും ചേർന്ന് സ്വീകരണം നൽകി. റെയിൽവേ സ്റ്റേഷനിലെ സ്വീകരണത്തിൽ മത്സരാർഥികളും സന്തോഷത്തിലാണ്.
കൊല്ലത്ത് കലോത്സവത്തിന് എത്തുന്നവർക്ക് യാത്രയ്ക്ക് സൗജന്യ വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. 30 ബസുകളും ഓട്ടോയും ഇതിനായി സജ്ജമാണ്. വിവിധ വേദികളിലേക്കും താമസസ്ഥലത്തേക്കും ഊട്ടുപുരയിലേക്കും ബസുകൾ സൗജന്യ സർവീസ് നടത്തും. ബസുകളുട ചുമതല വിവിധ സ്കൂളുകളിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്സ്നാണ്. രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെയാണ് സേവനം.