Kerala
30 years imprisonment for the accused who molested a minor girl.
Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവ്

Web Desk
|
1 May 2024 1:37 AM GMT

പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്

കൊല്ലം: പുനലൂരിൽ നിന്ന് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച റെനിൻ വർഗീസിനെ ആണ് ശിക്ഷിച്ചത്. 30 വർഷം കഠിന തടവും 35,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നുമാസം കഠിനതടവും കൂടി അനുഭവിക്കണമെന്നാണ് വിധി. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി സ്‌പെഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് ടി.ഡി. ബൈജുവാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവതയ്ക്ക് നൽകാനും വിധിയിൽ പറയുന്നുണ്ട്.

കൊല്ലം തെന്മല ഒറ്റയ്ക്കൽ സ്വദേശി 23കാരനായ പ്രതി 2023 മെയിലാണ് കൃത്യം നടത്തുന്നത്. പീഡനശേഷം ഒളിവിൽ പോയ പ്രതിയെ മൂന്ന് മാസങ്ങൾക്ക് ശേഷം ബാംഗ്ലൂരിൽ നിന്നാണ് പുനലൂർ പോലീസ് പിടികൂടിയത്. മുൻപും സമാനമായ പീഡന കേസിൽ പ്രതിയായിരുന്നു റെനിൻ വർഗീസ്. പുനലൂർ എസ്.എച്ച്.ഒ ആയിരുന്നു ടി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത് ഹാജരായി.

Similar Posts