Kerala
![Plus one seat crisis, unaided schools, Plus One seat shortage in Malabar,latest malayalam news,പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി,മലബാര്‍ പ്ലസ് വണ്‍ സീറ്റ്,അണ്‍ എയ്ഡഡ് സ്കൂള്‍ Plus one seat crisis, unaided schools, Plus One seat shortage in Malabar,latest malayalam news,പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി,മലബാര്‍ പ്ലസ് വണ്‍ സീറ്റ്,അണ്‍ എയ്ഡഡ് സ്കൂള്‍](https://www.mediaoneonline.com/h-upload/2024/05/15/1423671-seat.webp)
Kerala
പ്ലസ്‍വൺ മൂന്നാം അലോട്ട്മെന്റ്: മലപ്പുറത്ത് 32,366 കുട്ടികൾക്ക് സീറ്റില്ല
![](/images/authorplaceholder.jpg?type=1&v=2)
20 Jun 2024 1:02 AM GMT
ഇനി 44 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്
മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലയിൽ അപേക്ഷ നൽകിയ 32,366 കുട്ടികൾക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത് . ബാക്കി വിദ്യാർഥികൾ പണം നൽകി പഠിക്കേണ്ടി വരും.
മലപ്പുറം ജില്ലയിൽ പ്ലസ്‍വണിന് ആകെ അപേക്ഷിച്ച വിദ്യാർഥികൾ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത് . ഇതിൽ 50,036 സീറ്റുകളിൽ വിദ്യാർഥികൾ അഡ്മിഷൻ എടുത്തു കഴിഞ്ഞു. അതായത് ഇനി ബാക്കിയുള്ളത് വെറും 44 സീറ്റുകൾ മാത്രം.
അപേക്ഷ നൽകിയ 32,366 പേർക്ക് മലപ്പുറം ജില്ലയിൽ പ്രവേശനം ലഭിച്ചിട്ടില്ല. ആകെ അപേക്ഷകരിൽ 7606 പേർ സമീപ ജില്ലക്കരാണ് . ഇവരെ മാറ്റിനിർത്തിയാലും 24,760 കുട്ടികൾ ഇനിയും അഡ്മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുകയാണ് . പുതിയ ബാച്ചുകൾ വന്നില്ലെങ്കിൽ ഈ കുട്ടികളെല്ലാം പണം നൽകി പഠിക്കേണ്ടി വരും.