Kerala
Kerala
മഴ തുടരുന്നു; നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും നാളെ തുറക്കും
|20 May 2022 3:56 PM GMT
20 സെന്റീമീറ്റർ വീതമാണ് ഉയർത്തുക
തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നാളെ രാവിലെ 9 മണിക്ക് തുറക്കും. 20 സെന്റീമീറ്റർ വീതമാണ് ഉയർത്തുക. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തിങ്കളാഴ്ചയോടു കൂടി മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെ 10 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയം തിരുവാർപ്പിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഏഴ് കുടുംബങ്ങളിലെ 14 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.