വെള്ളിയാഴ്ചകളിൽ പള്ളികളിൽ 40 പേരെ അനുവദിക്കണം, വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കണം: കാന്തപുരം
|സംസ്ഥാനത്തെ കടകൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ. ഇടവിട്ടുള്ള ദിവസങ്ങളിൽ കടകൾ തുറക്കുമ്പോള്‍ തിരക്ക് കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കടകൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. ഇടവിട്ടുള്ള ദിവസങ്ങളിൽ കടകൾ തുറക്കുമ്പോള്‍ തിരക്ക് കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ 40 പേർക്കെങ്കിലും അനുമതി നൽകണമെന്നും പള്ളികളിൽ പെരുന്നാൾ നമസ്കാരം അനുവദിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങൾ സർക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിലേക്ക് എത്തരുത്. ഇരുകൂട്ടരും യോജിപ്പോടെ മുന്നോട്ട് പോകണം. വ്യാപാരസ്ഥാപനങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കുന്ന രീതി മാറ്റണം. അടച്ചിട്ട ശേഷം ഇടയ്ക്ക് തുറക്കുമ്പോൾ തിരക്ക് കൂടുകയാണ്. വാടക കൊടുക്കാൻ പോലും കഴിയാതെ കച്ചവടക്കാർ ദുരിതത്തിലാണ്.
എല്ലാ ദിവസവും കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണം. അനുബന്ധമായി പ്രോട്ടോകോൾ പാലിക്കുന്നത് പരിശോധിക്കണം. പെരുന്നാളിന് പള്ളിയിൽ ആളുകളെ പങ്കെടുപ്പിച്ച് പ്രാർത്ഥന നടത്താൻ സർക്കാർ അനുവാദം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.