Kerala
പ്ലസ് വണിന് പുതിയ 50 താൽക്കാലിക ബാച്ചുകൾ; സ്‌കൂളുകളിൽ അധ്യയനം വൈകുന്നേരം വരെയാക്കാൻ ശിപാർശ
Kerala

പ്ലസ് വണിന് പുതിയ 50 താൽക്കാലിക ബാച്ചുകൾ; സ്‌കൂളുകളിൽ അധ്യയനം വൈകുന്നേരം വരെയാക്കാൻ ശിപാർശ

Web Desk
|
26 Nov 2021 9:58 AM GMT

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വണിന് അഡ്മിഷൻ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർന്നത്.

സംസ്ഥാനത്ത് പ്ലസ് വണിന് പുതിയ 50 താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സ്‌കൂളുകളിൽ അധ്യയനം വൈകുന്നേരം വരെയാക്കാനും വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തു. ഇന്നു ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ ഉച്ചക്ക് ഒരു മണിവരെയാണ് സ്‌കൂളുകളിൽ അധ്യയനം നടക്കുന്നത്.

പാഠഭാഗങ്ങൾ തീർക്കാൻ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികൾ പരിഗണിച്ചാൽ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എത്രയുംവേഗം സ്‌കൂളുകളുടെ പ്രവൃത്തിസമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 90 ശതമാനത്തിലധികം കുട്ടികൾ സ്‌കൂളുകളിലെത്താൻ തുടങ്ങിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പറയുന്നത്.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വണിന് അഡ്മിഷൻ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർന്നത്. ആദ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിലും അലോട്ട്‌മെന്റുകൾ പൂർത്തിയായിട്ടും ആയിരക്കണക്കിന് കുട്ടികൾ പുറത്തായതോടെയാണ് സർക്കാർ പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.

Related Tags :
Similar Posts