Kerala
ആഡംബര കാറിൽ കറങ്ങി നടന്നു കഞ്ചാവ് വിൽപന;  മൂന്നു പേര്‍ പിടിയില്‍
Kerala

ആഡംബര കാറിൽ കറങ്ങി നടന്നു കഞ്ചാവ് വിൽപന; മൂന്നു പേര്‍ പിടിയില്‍

Web Desk
|
12 Aug 2021 1:43 AM GMT

കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്

ആറര കിലോ കഞ്ചാവുമായി കരുനാഗപ്പള്ളിയിൽ മൂന്ന് പേർ പിടിയിൽ. ആഡംബര കാറിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്. ചില്ലറ വിൽപ്പനക്കാർക്കായി തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. അയണി വേലിക്കുളങ്ങര സ്വദേശി ഷാനുഖാൻ, തൊടിയൂർ സ്വദേശി ഷാനു, കല്ലേലിഭാഗം സ്വദേശി ജാബിർ എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതിയായ ഷാനുഖാന്‍റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര XUV വാഹനത്തിൽ സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കാനുണ്ടെന്ന വ്യാജേനയാണ് പ്രതികൾ കഴിഞ്ഞ ഒരു വർഷമായി കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്. രഹസ്യ വിവരം ലഭിച്ചത്തിന്‍റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി കെന്നഡി സ്കൂളിനു സമീപത്തു നിന്നുമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഴീക്കൽ , നീണ്ടകര , ശക്തികുളങ്ങര ഹാർബറുകളിലും ഇവർ കഞ്ചാവ് വിതരണം നടത്തി വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

Similar Posts