Kerala
Kerala
ഇടുക്കിയിൽ ആറുവയസുകാരിയുടെ മരണം കൊലപാതകം; അയൽവാസി കസ്റ്റഡിയിൽ
|4 July 2021 4:08 PM GMT
പെൺകുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോർട്ട്
ഇടുക്കി വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. മരണത്തിനുമുന്പ് പെൺകുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോർട്ട്. സംഭവത്തിൽ അയൽവാസിയായ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ കണ്ണൻ-പ്രേമലത ദമ്പതികളുടെ ഇളയ മകൾ ഹർഷിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച പകൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. വൈകീട്ട് മൂന്നു മണിയോടെ സഹോദരൻ വീട്ടിലെത്തിയപ്പോൾ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഇടുക്കി എസ്പിയുടെ നിർദേശ പ്രകാരം പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടന്നത്. പ്രദേശവാസികളെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരം ലഭിച്ചത്.