Kerala
ബഫർ സോൺ ഫീൽഡ് സർവെ ഇടുക്കി ജില്ലയിൽ 65 % പൂർത്തിയായി
Kerala

ബഫർ സോൺ ഫീൽഡ് സർവെ ഇടുക്കി ജില്ലയിൽ 65 % പൂർത്തിയായി

Web Desk
|
6 Jan 2023 1:48 AM GMT

അതിർത്തി വ്യക്തമാക്കാത്ത വനം വകുപ്പിനെതിരെ യോഗത്തിൽ വിമർശനമുയർന്നു

ഇടുക്കി: ബഫർ സോൺ ഫീൽഡ് സർവെ ഇടുക്കി ജില്ലയിൽ അറുപത്തിയഞ്ച് ശതമാനം പൂർത്തിയായി. സർവെ പുരോഗതി അവലോകന യോഗം വിലയിരുത്തി. അതിർത്തി വ്യക്തമാക്കാത്ത വനം വകുപ്പിനെതിരെ യോഗത്തിൽ വിമർശനമുയർന്നു.

ജില്ലയിൽ ആകെ ലഭിച്ച 19857 അപേക്ഷകളിൽ 65 ശതമനം സർവെ നടപടികളും പൂർത്തിയായി.കുറഞ്ഞിമല വന്യജീവി സങ്കേതം,മതികെട്ടാൻ ചോല ദേശീയോദ്യാനം എന്നിവിടങ്ങളിൽ അതിർത്തി നിർണയത്തിൽ വനം വകുപ്പ് വ്യക്തത വരുത്താത്തതും മൊബൈല്‍ അപ്ലിക്കേഷനിലുണ്ടായ സാങ്കേതിക തടസം പരിഹരിക്കാത്തതും സർവെ നടപടികളെ പ്രതികൂലമായി ബാധിച്ചു.ആശങ്കക്കിട നൽകാത്തവിധം വകുപ്പ് തല പരിശോധന നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

33 സ്ക്വയർ കിലോമീറ്റർ വരുന്ന ഇടുക്കി റിസര്‍വെയറിന്‍റെ പരമാവധി ഫ്ലഡ് ലെവൽ സീറോ ബഫർ സോണായി കണക്കാക്കും.എട്ട് സംരക്ഷിത വനമേഖലകളുള്ള ജില്ലയിൽ ഓരോ പ്രദേശത്തിന്‍റെയും അതിര്‍ത്തി കൃത്യമായി പഠിച്ചു നിര്‍ണയിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.ജനുവരി 16ന് വീണ്ടും യോഗം ചേരും.

Similar Posts