India
ഭിക്ഷ യാചിച്ച് കിട്ടിയ ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി 80കാരി
India

ഭിക്ഷ യാചിച്ച് കിട്ടിയ ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി 80കാരി

Web Desk
|
29 April 2022 3:32 AM GMT

അയ്യപ്പഭക്തയായ ഇവർ ശബരിമലയിലെ ഒരു ലക്ഷത്തിലധികം തീർത്ഥാടകർക്ക് 'അന്നദാനം' നൽകിയിട്ടുണ്ട്

മംഗളൂരു: മംഗളൂരുവിലെ ശ്രീ ക്ഷേത്ര രാജരാജേശ്വരി ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ ഭിക്ഷ യാചിച്ച് സമ്പാദിച്ച ഒരു ലക്ഷം രൂപ സംഭാവന നൽകി എൺപത്കാരിയായ അശ്വതാമ്മ. ഉഡുപ്പി ജില്ലയിലെ ഗംഗോളിയിലെ കഞ്ചിഗോഡു ഗ്രാമത്തിൽ നിന്നുള്ള ഈ വയോധിക 18 വർഷമായി ഉത്സവ സമയങ്ങളിൽ ക്ഷേത്രങ്ങൾക്ക് സമീപം ഭിക്ഷ യാചിക്കാറുണ്ട്. കൂടാതെ, ജില്ലയിലുടനീളമുള്ള നിരവധി ക്ഷേത്രങ്ങളിലേക്ക് അവർ മുമ്പ് 6 ലക്ഷം രൂപ വരെ സംഭാവന നൽകിയിട്ടുമുണ്ട്.

അയ്യപ്പ ഭക്തയായ ഇവർ ശബരിമലയിലെ ഒരു ലക്ഷത്തിലധികം തീർത്ഥാടകർക്ക് 'അന്നദാനം' നൽകിയിട്ടുണ്ട്. സാലിഗ്രാമത്തിലെ ശ്രീ ഗുരുനരസിംഹ ക്ഷേത്രത്തിന് ഒരു ലക്ഷവും പൊളാളി ശ്രീ അഖിലേശ്വരയിലെ അയ്യപ്പഭക്തർക്ക് 1.5 ലക്ഷം രൂപയും ഗംഗോല്ലിയിലെ ഒരു ക്ഷേത്രത്തിന് അന്നദാനവും നൽകി. ഉഡുപ്പിയിലെയും ദക്ഷിണ കർണാടക പ്രദേശങ്ങളിലെ വിവിധ അനാഥാലയങ്ങൾക്കും ഇവർ സംഭാവന നൽകിയിട്ടുണ്ട്.

18 വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ അവർക്ക് ഭിക്ഷ യാചിക്കേണ്ടിവന്നു. മക്കളുടെ മരണം മറ്റൊരു ദുരന്തമായിരുന്നു. അവരുടെ ലാഭത്തിന്റെ ഒരു ഭാഗം മാത്രം അവര്‍ തനിക്കായി സൂക്ഷിക്കുന്നു. ബാക്കിയുള്ളത് ഒരു ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. ക്ഷേത്രങ്ങളെയും അനാഥരെയും സഹായിക്കാനാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്.

ക്ഷേത്രത്തിനടുത്തുള്ള ഒരു റസ്റ്റോറന്റ് ഉടമ മുഖേനയാണ് അശ്വതാമ്മ പണം നൽകാനുള്ള ആഗ്രഹം അറിയിച്ചത്. സമൂഹം തനിക്ക് നൽകിയ പണം തിരിച്ചടയ്ക്കുകയാണ് താൻ ചെയ്യുന്നതെന്നും ആരും പട്ടിണി കിടക്കരുത് എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും അശ്വതാമ്മ പറഞ്ഞു.

Similar Posts